മിയാവാക്കി വനവത്കരണം ലൈവ്‌

Online Workshop, M. R. Hari

മിയാവാക്കി വനവത്കരണം ലൈവ്‌

Online Workshop
M. R. Hari

29th October 2021
From 03:30 PM to 06:00 PM IST

About the Programme


വനവത്‌കരണത്തിന്റെ മിയാവാക്കി മാതൃക

അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ക്കു കാരണമായ കാലാവസ്ഥാ വ്യതിയാനവും അതിവേഗം ആക്കം കൂടുന്ന ആഗോള താപനവും ഇവയെ അടിയന്തരമായി നേരിടാന്‍ ലോകത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. ലോക രാഷ്ട്രങ്ങള്‍ ഇതൊരു ഗൗരവവിഷയമായി കൈകാര്യം ചെയ്യാനാരംഭിച്ചു കഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനം നേരിടാനുളള രാജ്യത്തിന്റെ ഉറപ്പുകളെ അടിസ്ഥാനമാക്കി ഗവണ്‍മെന്റുകള്‍ വിവിധതല കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മിയാവാക്കി മാതൃകയും ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്‌. വ്യക്തിഗതമായും തദ്ദേശീയമായും പ്രതിനിധീകരിക്കുന്ന പ്രതിരോധത്തിന്റെ മാതൃകയാണ്‌ മിയാവാക്കി മാതൃകയിലുളള വനവത്‌കരണം. ഇത്തരത്തില്‍ ജനപങ്കാളിത്തമുളെളാരു മാതൃക ഇതിനു മുമ്പ്‌ പൊതുചര്‍ച്ചാവിഷയമായിട്ടില്ല. ഒരു ചെറിയതുണ്ടു ഭൂമി പോലും കാടാക്കി മാറ്റാനുളള നമ്മുടെ ഓരോരുത്തരുടെയും കഴിവിനെയാണ്‌ മിയാവാക്കി മാതൃക പ്രതിഫലിപ്പിക്കുന്നത്‌. ഇതിനെക്കുറിച്ച്‌ പലയിടത്തുനിന്നും പലരീതിയില്‍ കേള്‍ക്കുമ്പോള്‍ ആശയക്കുഴപ്പവും ബുദ്ധിമുട്ടുമൊക്കെ തോന്നാം. അതുകൊണ്ടാണ്‌ മിയാവാക്കി മാതൃക എന്താണെന്നു വിശദമാക്കാന്‍ ഒരു ലൈവ്‌ വര്‍ക്ക്‌ഷോപ്പ്‌ സംഘടിപ്പിക്കാന്‍ ക്രൗഡ്‌ ഫോറസ്‌റ്റിങ്ങ്‌ ടീം തീരുമാനിച്ചത്‌.

അന്തരിച്ച പ്രഫസര്‍ (ഡോ.)അകിര മിയാവാക്കി വികസിപ്പിച്ചെടുത്ത വനവത്‌കരണ മാതൃകയാണിത്‌. തദ്ദേശീയ ഇനം സസ്യങ്ങളെ നട്ടും പരിപാലിച്ചും ഒരു പ്രദേശത്തെ സ്വാഭാവിക സസ്യജാലത്തെ തിരികെക്കൊണ്ടുവരാന്‍ അദ്ദേഹമെടുത്ത ദൃഢനിശ്ചയമാണ്‌ ഈ മഹത്തായ മാതൃകയിലേക്കുളള വഴിത്തിരിവായത്‌. മിയാവാക്കി മാതൃകയെ കുറിച്ചുളള സെഷന്‍ നയിക്കുന്നത്‌ ഡോ. മിയാവാക്കിയുടെ പഠനങ്ങള്‍ പ്രാവര്‍ത്തികമാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന എം.ആര്‍. ഹരി ആണ്‌. വനവത്‌കരണ രംഗത്ത്‌ വ്യക്തിപരമായും സ്ഥാപന സംബന്ധിയായും ഒരു ദശാബ്ദത്തിലേറെ അനുഭവസമ്പത്തുളള അദ്ദേഹം മിയാവാക്കി മാതൃകയുടെ അടിസ്ഥാനപാഠങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നതാണ്‌. മിയാവാക്കി മാതൃകയില്‍ ചെയ്യാവുന്നതും ചെയ്യരുതാത്തതും, അദൃശ്യമായ വെല്ലുവിളികള്‍, വിപ്ലവകരമായ ഈ ആശയത്തിന്റെ സാധ്യതകള്‍ എന്നിവയെല്ലാം വിശദമായിത്തന്നെ ഈ സെഷനില്‍ ചര്‍ച്ച ചെയ്യുന്നതാണ്‌.

Zoom Link will be shared on the day of the workshop.

Language: Malayalam 

For more information, Contact: +91 94464 06749  

How To Participate
Register & purchase the webinar entry token with your email ID and phone number.
Acknowledge the receipt of Payment Success mail by sending us a reply.
On the date of the webinar, you shall be given the link to access the class.
The webinar will be conducted via Zoom.
Join the webinar using the same name and email address you used to register.
Participants are requested to download the free Zoom App to access the workshop through your Mobile Phones and Desktops.
We recommend joining through your computer for a better experience.
Please join the webinar at least 10 minutes prior to the scheduled starting time to avoid any delay.


For more information on Miyawaki afforestation visit www.crowdforesting.org    


NatyaSutra is an attempt to permanently preserve the rich art and cultural heritage of India. Our dream is to provide 24/7 online access to personalized lectures, tutorials, classes, and performances of all Indian art and culture.